കുവൈത്ത് സിറ്റി : തൃശൂർ പുള്ള് ആലപ്പാട് അമ്മാടത്ത് സ്വദേശി വിൽസൺ പെല്ലിശേരി പൈലി (43) യെയാണു ഫഹാഹീലിലെ ഒരു കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫഹാഹീലിലെ ബാച്ചിലർ താമസ സ്ഥലത്ത് നിന്നും മെയ് 3 നു രാവിലെ പുറത്ത് പോയതായിരുന്നു ഇദ്ദേഹം. പിന്നീട് റൂമിലേക്ക് തിരികെയെത്താത്തതിനെത്തുടർന്നു അന്യോഷിച്ചപ്പോൾ ഇദ്ദേഹം റൂമിൽ എഴുതിവെച്ച ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഇതിലെ സൂചനകൾ പ്രകാരം പോലീസ് സഹായത്തോടെ നടത്തിയ തെരച്ചലിലാണു ഇദ്ദേഹം മുമ്പ് താമസിച്ച കെട്ടിടത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. അൽ ജൂലൈയ്ഹ പെട്രോളിയം കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.ഭാര്യ ഷെറിൻ. രണ്ടു മക്കളുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?