കെ.ഐ.സി. ഹവല്ലി മേഖല ബ്രേക് ദ ചെയിന്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

  • 05/05/2020

കുവൈത്ത് സിറ്റിഃ കൊറോണ വ്യപനത്തിനെതിരെ ബോധവത്കരണവുമായി കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഹവല്ലി മേഖല ബ്രേക് ദ ചെയിന്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.കുവൈത്തില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരിലേക്ക്  കോവിഡ് 19 പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രസ്തുത ക്യാമ്പയിന്‍ ഏറെ ഉപകാരപ്രദവും ശ്രദ്ധേയവുമായിരുന്നു.

ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍,ഡോഃ ടി.പി മുഹമ്മദ്,അഫ്സല്‍ മഠത്തില്‍ കാളികാവ്,ഡോഃ അബ്ദുല്‍ ഹമീദ് പൂളക്കല്‍, നിക്സണ്‍ ജോര്‍ജ് ഏഷ്യാനെറ്റ്, അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള, ഷറഫുദ്ദീന്‍ കണ്ണേത്ത്,അലി മാസ്ററര്‍ വയനാട്, ശിഹാബ് മാസ്റ്റര്‍ നീലഗിരി,ഡോഃഡാനിഷ് സലീം,അഷ്റഫ് റഹ്മാനി ചൗക്കി,ഫാറൂഖ് ഹമദാനി,ഇല്ല്യാസ് മൗലവി തുടങ്ങി കുവൈത്തിലെ വിവിധ മത സാംസ്കാരിക സാമ്പത്തിക രംഗത്തെയും, ആരോഗ്യ മേഖലയിലെയും പ്രമുഖര്‍ ഈ ക്യാമ്പയിനിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകള്‍ നടത്തി.

കെ.ഐ.സി ഹവല്ലി മേഖല പ്രസിഡണ്ട് അബ്ദു റഹീം ഹസനി,ജഃസെക്രട്ടറി ഫാസില്‍ കരുവാരക്കുണ്ട്,ട്രഷറര്‍ സുബൈര്‍ സല്‍വ എന്നിവര്‍ നേതൃത്വം നല്‍കി.

Related News