കുവൈറ്റ് സിറ്റി: കോഴിക്കോട് കുന്ദമംഗലം സ്വദേശി അഹ്മദ് ഇബ്റാഹീം (57) കുവൈത്തിൽ മരണപ്പെട്ടു. ഫർവാനിയ ഹോസ്പിറ്റലിൽ കോവിഡ് - 19 ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഇമ്പിച്ചി ബീവി, ഉമൈബാനു . മക്കൾ; ഉമ്മർകോയ, ഫാത്തിമത്ത് സുഹറ, ആയിശ ഫർഹത്ത്, ശഹാദ, ഷിഞ്ചു. കുവൈറ്റ് KMCC പ്രവർത്തകനായിരുന്നു. കുവൈത്ത് കെ .എം. സി.സി. കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിൽ നിന്നുള്ള കൗൺസിൽ അംഗവും ദീർഘകാലം ഹസാവി ഏരിയാ വൈ: പ്രസിഡണ്ട്പദവിയും വഹിച്ചിരുന്ന വ്യക്തിയുമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?