കോറോണയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്കു തിരിച്ചുപോകുന്നതിനു തിരുവനന്തപുരത്തേക്ക് വിമാന സർവീസ് ഇല്ലാത്തതിന് തിരുവനന്തപുരം അസ്സോസിയേഷൻ ( TRAK ) ശക്തമായി പ്രതിക്ഷേധിച്ചു

  • 06/05/2020

കുവൈറ്റ്: തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, പത്തനംതിട്ട എന്നീ ഭാഗങ്ങളിലേക്ക് പോകാൻ നിൽക്കുന്ന നിരവധി ആളുകൾ കുവൈറ്റിലും മറ്റ് മിഡിലീസ്റ്റിലും ഉണ്ട്, പൊതുമാപ്പ് പ്രയോജനപ്പെടുത്തി പോകുന്ന ആളുകൾ, വിസിറ്റ് വിസയിൽ വന്നവർ, ഗർഭിണികൾ, പ്രായമായവർ എന്നിങ്ങനെ ഒരുപാടുപേർ ഉണ്ട്. അവർക്കു നാട്ടിലേക്കു തിരിച്ചിപോകാൻ തിരുവനന്തപുരം എയർപോർട്ട് ഉപയോഗിക്കാൻ പറ്റാത്ത ഒരു സാഹചര്യം ആണിപ്പോൾ ഉള്ളത്.. നിരവധി പ്രവാസികൾ നോർക്കവഴിയും , എംബസ്സിവഴിയും നാട്ടിലേക്കു പോകാൻ രെജിസ്റ്റർ ചെയ്യ്തു കാത്തു നിൽക്കുകയാണ്.തിരുവനന്തപുരം എയർപോർട്ടിനെ അവഗണിക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിൽ ശക്തമായ പ്രതിക്ഷേധം അറിയിക്കുകയാണ്.ഇതിൽ അടിയന്തരമായി ഇടപെടണം എന്ന് ആവിശ്യപ്പെട്ടുകൊണ്ടു ട്രാക്ക് ജനറൽ സെക്കട്ടറി എം എ നിസ്സാം ബഹുമാനപ്പെട്ട എംപി അടൂർ പ്രകാശിനും, എംപി ശശി തരൂരിനും നിവേദനം നൽകുകയുണ്ടായി. അതിന്റെ ഭാഗമായി എംപി വിദേശകാര്യ മന്ത്രിക്കും, സിവിൽ ഏവിയേഷൻ മന്ത്രിക്കും നിവേദനം നൽകുകയുണ്ടാകുകയും ചെയ്യ്തു. ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിന്റെ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണം എന്ന് ട്രാക്ക് ജനറൽ സെക്കട്ടറി എം എ നിസ്സാം ആവിശ്യപ്പെടുകയുണ്ടായി

Related News