തെക്കൻ കേരളത്തിലെയും തെക്കൻ തമിഴ്നാടിന്റെ പ്രധാന വിമാനത്താവളമായ തിരുവനന്തപുരത്തെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിദേശങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ കൊണ്ട് വരാൻ ഉപയോഗപ്പെടുത്താതിൽ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് പ്രതിഷേധിച്ചു. രോഗികളെയും ഗർഭിണികളെയും, വിസിറ്റ് വിസയിൽ എത്തിയ പ്രായമായവരെയും പോലുള്ള വളരെ അവശതയുള്ളവരെയും തിരഞ്ഞെടുത്തു നാട്ടിലേക്ക് കയറ്റിവിടുമ്പോൾ , സ്വീകരിക്കാൻ ബന്ധുക്കളെ പോലും വിമാന താവളങ്ങളിൽ അനുവദിക്കാതിരിക്കുമ്പോൾ , ഒരോ ജില്ലാ അതിർത്തികൾ കടക്കാൻ പ്രത്യകം പ്രത്യേകം പാസ്കൾ നേടി യാത്ര അനുവദിക്കുന്ന ഈ സാഹചര്യത്തിൽ തിരുവനന്തപുരം വിമാന താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെയും ബന്ധുക്കളുടെയും വിഷമതകൾ വിവരണാതിതമാണെന്നും അധികാരികൾ ഈ വിഷയത്തിൽ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്നും സമാജം ഭാരവാഹികൾ പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?