കുവൈത്ത് സിറ്റി: നാട്ടിൽ നിന്നും മരുന്നെത്തിച്ച് കഴിച്ചിരുന്നവർക്ക്,പകരം മരുന്ന് കുവൈത്തിൽ ലഭിക്കാത്ത ഘട്ടത്തിൽ മരുന്നുകൾ കാർഗോ വഴി എത്തിച്ച് നല്കി കുവൈത്ത് കെ.എം.സി.സി.യും മെഡിക്കൽ വിംഗും. കഴിഞ്ഞ ദിവസം നാട്ടിൽ നിന്നയച്ച നൂറു കണക്കിന് മരുന്നുകൾ കുവൈത്തിലെത്തി. കുവൈത്ത് കെ.എം.സി.സി. സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടറിയുമായ സിറാജ് എരഞ്ഞിക്കലാണ് നാട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിലെത്തിയ മരുന്നുകൾ കുവൈത്ത് കെ.എം.സി.സി.മെഡിക്കൽ വിംഗിന്റെ നേതൃത്വത്തിൽ വേർതിരിച്ച് ഒരോരുത്തരുടേയും താമസ സ്ഥലത്ത് വൈറ്റ് ഗാർഡ് വളണ്ടിയർമാർ എത്തിച്ചു നൽകുമെന്ന് കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു. കുവൈത്ത് ഇന്ത്യൻ എംബസ്സിയുടെ വലിയൊരു സഹകരണം ഇക്കാര്യത്തിൽ ഉണ്ടായതായും ഷറഫുദ്ദീൻ കണ്ണേത്ത് പ്രസ്താവനയിൽ പറഞ്ഞു.കുവൈത്തിലെത്തിയ മരുന്നുകൾ സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം പെട്ടെന്ന് കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കി കുവൈത്ത് കെ.എം.സി.സി. ഓഫീസിൽ എത്തിച്ചു നൽകി. ശേഷം അവ പരിശോധിച്ച് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു ഷറഫുദ്ദീൻ കണ്ണേത്ത്. മരുന്നെത്തിക്കാനുള്ള കാർഗോ ചിലവുകൾ പൂർണ്ണമായും കുവൈത്ത് കെ.എം.സി.സി. യാണ് വഹിക്കുന്നത്. ഇതിലേക്കായി ആദ്യ ഫണ്ട് നൽകിയത് മെഡിക്കൽ വിംഗ് വൈസ് ചെയർമാൻ നിഹാസ് വാണിമേലിന്റെ നേതൃത്വത്തിൽ അമീരി ആശുപത്രിയിലെ സ്റ്റാഫംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് കെ.എം.സി.സി. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ്, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, ഷാഫി കൊല്ലം, മെഡിക്കൽ വീംഗ് ജനറൽ കൺവീനർ ഡോ. അബ്ദൂൽ ഹമീദ് പൂളക്കൽ, ഹെൽപ്പ് ഡെസ്ക് ജനറൽ കൺവീനർ അജ്മൽ വേങ്ങര, മെഡിക്കൽ വിംഗ് കൺവീനർ മുഹമ്മദ് അബ്ദുൾ സത്താർ മോങ്ങം, തിരുവനതപുരം ജില്ലാ പ്രസിഡന്റ് ഹകീം, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് കരിമ്പൻ എന്നിവരും സന്നിഹിതരായിരുന്നു. പ്രതികൂല കാലാവസ്ഥയിലും മരുന്നെത്തിക്കാൻ കുവൈത്ത് കെ.എം.സി.സി. ഒരുക്കിയ നാട്ടിലെ സംവിധാനം പൂർണ്ണമായും നിയന്ത്രിക്കുന്നത് സിറാജ് എരഞ്ഞിക്കലാണ്. മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് മെഡി ചെയിൻ പദ്ധതി വഴി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കുവൈത്തിലെ രോഗികളുടെ ബന്ധുക്കൾ ജീവൻരക്ഷാ മരുന്നുകൾ കോഴിക്കോടുള്ള സിറാജിന്റെ വസതിയിൽ എത്തിക്കുമ്പോൾ നിയമപരമായ എല്ലാ പേപ്പർ വർക്കുകളും ഡ്രഗ്ഗ് കൺട്രോൾ അനുമതിപത്രവുമൊക്കെ പൂർത്തിയാക്കിയാണ് മരുന്നുകൾ കുവൈത്തിലേക്ക് അയക്കുന്നത്. അതോടൊപ്പം സ്വന്തമായി പല സ്ഥലങ്ങളിൽ പോയി മരുന്നുകൾ ശേഖരിക്കുകയും സിറാജ് ചെയ്യുന്നുണ്ട്. മരുന്നുകളെത്തിക്കാൻ ബന്ധപ്പെടേണ്ട നമ്പർ:+91-7034051010
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?