കോവിഡ് - 19 വ്യാപന പശ്ചാത്തലത്തിൽ,പ്രവാസികൾക്കായി, അബ്ബാസ്സിയയിലും, മഹ്ബൂളയിലും ഓവർസീസ് എൻ സി പി കുവൈറ്റ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം ജോഫി മുട്ടത്ത് എന്നിവർ അബ്ബാസിയയിലും, സാമൂഹ്യ സേവന വിഭാഗം കൺവീനർ സുരജ് പോണത്ത്, സെയ്തുള്ള ഖാൻ എന്നിവർ മഹ്ബൂളയിലും കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.ഏപ്രിൽ ആദ്യവാരം മുതൽ പ്രവർത്തിക്കുന്ന ഒ എൻ സി പി കുവൈറ്റിന്റെ ഹെൽപ്പ് ഡെസ്ക് വഴി കോവിഡ് - 19 വ്യാപന പശ്ചാത്തലത്തിൽ,പ്രവാസികൾക്കായി വിവിധ സേവനങ്ങളും, സഹായങ്ങളും നൽകി വരുന്നതായി ഒഎൻ സി പി. കുവൈറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു..
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?