തിരുവനന്തപുരം സ്വദേശി ആന്റണി പൗലോസ് കുവൈത്തിൽ മരണപ്പെട്ടു.

  • 11/05/2020

കുവൈത്ത്‌ സിറ്റി : തിരുവനന്തപുരം പുത്തൻ തോപ്പ്‌ അംജനം വീട്ടിൽ ആന്റണി പൗലോസ്‌ (64) അബ്ബാസിയയിലെ താമസ സ്ഥലത്ത്‌ മരണപ്പെട്ടു. കഴിഞ്ഞ നാലു ദിവസമായി ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്ന ഇദ്ദേഹം ചികിൽസ തേടാൻ ശ്രമിച്ചിരുന്നെങ്കിലും ആംബുലൻസ്‌ സേവനം ലഭ്യമായിരുന്നില്ല. പിന്നീട്‌ ഇന്നലെ വൈകീട്ട്‌ റൂമിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. സാംകോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ബെറ്റ്സി ആന്റണി. മകൻ അഷിൻ ആന്റണി.

Related News