തിരൂർ മംഗലം സ്വദേശി പറമ്പിൽ മുജീബ്‌ ഹൃദയാഘാതം മൂലം മരണപെട്ടു.

  • 12/05/2020

കുവൈത്ത്‌ സിറ്റി : കോവിഡ് ചികിത്സയിലായിരുന്ന തിരൂർ മംഗലം സ്വദേശി ഹൃദയാഘാതം മൂലം മരണപെട്ടു. തിരൂർ മംഗലം സ്വദേശി വഞ്ഞേരി പറമ്പിൽ മുജീബ്‌ (40) ആണു ഇന്നലെ രാത്രി ഫർവ്വാനിയ ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌. കോറോണ വൈറസ്‌ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ഇദ്ദേഹത്തിനു ഹൃദയാഘാതം സംഭവിക്കുകയിരുന്നു. കുവൈത്ത്‌ സർക്കാരിനു കീഴിലുള്ള റവന്യൂ വകുപ്പിൽ ജീവനക്കാരനാണു ഇദ്ദേഹം
ഭാര്യ ഫസീല. രണ്ടു മക്കളുണ്ട്‌.

Related News