കുവൈത്ത് സിറ്റി : കൊറോണ ചികിത്സയിലിരുന്ന പയ്യന്നൂർ സ്വദേശി മരണപ്പെട്ടു. പയ്യന്നൂർ കവ്വായിലെ അക്കാളത്ത് ഗഫൂർ (32 ) ആണ് ഇന്ന് കാലത്ത് ഫർവ്വാനിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. കൊറോണ വൈറസ് ബാധിച്ച് 4 ദിവസമായി ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഫർവ്വാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഒളവറ അക്കാളത്ത് അബ്ദു റഹീമിന്റേയും ഫാത്തിമയുടെയും മകനാണ്. ഭാര്യ.ഉമ്മു ഐകെൻ , മക്കൾ: ഹാനി ,ഗഫൂർ. പഴയകാല കെ.എം.സി.സി. പ്രവർത്തകനായിരുന്നു, കുവൈത്തിൽ തന്നെ ഖബറടക്കവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?