മൻസൂർ കൊവ്വൽപ്പള്ളി, ഖത്തർ കെ.എം.സി.സി. ആസ്ഥാനം സന്ദർശിച്ചു.

  • 13/05/2020

കുവൈത്ത്‌ സിറ്റി: കുവൈത്ത്‌ കെ.എം.സി.സി. കാസർഗോഡ്‌ ജില്ലാ വൈസ്‌: പ്രസിഡന്റ്‌ മൻസൂർ കൊവ്വൽപ്പള്ളി തുമാമയിലുള്ള ബഹു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി. ഓഫീസ്‌ സന്ദർശിച്ചു.

ഖത്തർ കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി റഹീസ്‌ പെരുമ്പ, വിവിധ ജില്ലാ മണ്ഢലം നേതാക്കളായ നൗഫൽ മല്ലം, ആബിദ്‌ ഉദിനൂർ, ഇംതിയാസ്‌ കണ്ണൂർ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തേ അനുഗമിച്ചു.

ലോകത്താകമാനമുള്ള കെ.എം.സി.സി. കളേപ്പോലെ കോവിഡ്‌ കാലത്ത്‌ ദുരിതമനുഭവിക്കുന്നവർക്ക്‌ താങ്ങാവുന്ന ഖത്തർ കെ.എം.സി.സി.യുടെ പ്രവർത്തനങ്ങൾ ഏറെ മഹത്തരമാണെന്ന് മൻസൂർ കൊവ്വൽപ്പള്ളി അഭിപ്രായപ്പെട്ടു.

Related News