കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ മരണപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോയി . കുവൈത്തിൽനിന്നുള്ള പ്രവാസികളെ കൊണ്ട്പോകാനെത്തുന്ന പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയത്.
കുവൈത്തിൽ കാണാതായ തൃശൂർ സ്വദേശി വിൽസൺ പെല്ലിശ്ശേരി പൈലി (42), കോഴിക്കോട് കല്ലായി സ്വദേശിനി പതിയാപറമ്പത്ത് ശ്രീജ കുമാരി (56) ക്യാൻസറിനു ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസം സബാ ഹോസ്പിറ്റലിൽ വെച്ചു മരണപെട്ടു. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സ്വദേശിയും മുബാറക് ആശുപത്രിയിലെ സ്റ്റാഫുമായ പ്രിൻസ് മാത്യു ജോസഫ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിൽ കൊണ്ടുപോയത് .
പൂർണ കർഫ്യൂ വിന്റെ ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പരിശ്രമിച്ചാണ് കെ കെ എം എ മാഗ്നെറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ചത് . ഇന്ന് ഉച്ചക്കുള്ള പുറപ്പെട്ട നിന്ന് എയർ ഇന്ത്യഎക്സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?