പ്രവാസ ലോകത്ത് നിന്ന് കോവിഡ് രോഗം കാരണം മരണപ്പെടുന്നവരുടെ കുടുബങ്ങൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു. കുവൈത്തിൽ നിന്ന് മാത്രമായി 17 മലയാളികൾ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. ഗൾഫ് നാടുകളിൽ നിന്ന് 111 പേരാണ് ഇതുവരെയായി മരണപ്പെട്ടത്. മറ്റ് ഇതര രാജ്യത്തുള്ളവർ വേറെയുമുണ്ട്.
ഉപജീവനത്തിനും കുടുംബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഇവർ പ്രവാസം തെരെഞ്ഞെടുത്തത് . കുടുംബത്തിന്‍റെ ആശ്രയങ്ങളായ പ്രവാസികൾ മരണപ്പെടുന്നതോടെ ആ കുടുംബത്തിൻറെ സാമ്പത്തിക വരുമാനം നിലക്കുകയാണ്. നാടിന്‍റെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നവരാണ് പ്രവാസികള്‍ . ഈ സാഹചര്യത്തിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അനുവദിക്കണമെന്ന് വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര വർക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കേരള മുഖ്യമന്ത്രിക്കും നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും കത്തയച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?