ക്വാറന്റൈൻ രോഗികൾക്ക് ആവശ്യമായ അവശ്യ വസ്തുക്കളടങ്ങിയ കിറ്റ്

  • 23/05/2020

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കോവിഡ്-19 ക്വാറന്റൈൻ രോഗികൾക്ക് സഹായകമാവുന്ന അവശ്യ വസ്തുക്കളടങ്ങിയ കിറ്റിലേക്കുള്ള സഹായം തുടരുന്നു. പ്രസ്തുത പദ്ധതിയിലേക്കുള്ള കിറ്റുകൾ ഡോ.ഷാജഹാൻ വി.എം (ശിഫാ അൽ ജസീറ മെഡിക്കൽ സെന്റർ) കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്തിന് കൈമാറി. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫാസിൽ കൊല്ലം കണ്ണൂർ ജില്ലാ സെക്രട്ടറി നിഷാൻ അബ്ദുള്ള സമീപം.

Related News