കൊവിഡ് ബാധിച്ച് മരിച്ച ഹസ്ബുല്ല ഇസ്മായിലിന്റെ മയ്യിത്ത് ഖബറടക്കി

  • 26/05/2020

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയും കുവൈത്ത് കെ.എം.സി.സി. അംഗവുമായ കൊരട്ടിപ്പറമ്പില്‍ ഹസ്ബുല്ല ഇസ്മായിലിന്റെ മയ്യിത്ത് ഖബറടക്കി. കുവൈത്ത് കെ.എം.സി.സി. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖിന്റെ നേതൃത്വത്തിൽ സുലൈബിഖാത്തിൽ നടന്ന ഖബറടക്ക ചടങ്ങിൽ വൈസ് പ്രസിഡന്റ് ഹാരിസ് വള്ളീയോത്ത്, സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം, കെ.കെ.എം.എ. പ്രവർത്തകരും പങ്കെടുത്തു. കൊവിഡ് ബാധിച്ച് രണ്ടാഴ്ച്ചയിലധികമായി അമീരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഖബറടക്കവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രവർത്തനങ്ങൾ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ, ഷാഫി കൊല്ലം, സലീം നിലമ്പൂർ എന്നിവർ ചേർന്ന് നേരെത്തെ പൂർത്തീകരിച്ചിരുന്നു.
ഹസ്ബുള്ളയുടെ നിര്യാണത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി കുവൈത്ത് കെ.എം.സി.സി. തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ അസ്സി വലിയകത്തും ജനറൽ സെക്രട്ടറി പി.കെ.അബ്ദുൾ ലത്തീഫും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related News