ക്വാറണ്ടൈൻ ചിലവ് പ്രവാസികൾ വഹിക്കണം എന്ന സർക്കാർ അറിയിപ്പ് ഈ മഹാമാരി സമയത്ത് അമ്പരപ്പിക്കുന്നതാണെന്നും ജോലിയും വരുമാനവും നഷ്ടപ്പെട്ട് വരുന്നവരെ പക്ഷപാതപരമായ് വേർത്തിരിച്ച് മുതലെടുക്കുനത് അനവദനീയം അല്ല എന്നും ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മുൻകാലങ്ങളിൽ കേരളത്തിന്റെ ദുരന്തമുഖങ്ങളിൽ കൈത്താങ്ങ് ആയി നിന്ന പ്രവാസി സമൂഹത്തിനോട്, സർക്കാർ ഇങ്ങനെ ഒരു നിലപാട് എടുക്കും എന്ന് പ്രതീക്ഷിച്ച പോലും ഇല്ലായിരുന്നു. വിവിധ സംഘടനകൾ, സാമുദായിക സംഘടനകൾ അടക്കം ക്വാറണ്ടൈൻ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തതാണു. എന്നാൽ അതെല്ലാം അവഗണിക്കുകയും ശേഷം ക്വാറണ്ടൈൻ സൗകര്യത്തെ ഒരു ബിസിനസ് അവസരമാക്കി മാറ്റുകയും ചെയ്യാനാണോ ഈ തീരുമാനം എന്ന് സംശയം ഉയരുന്നുണ്ട്. തികച്ചും അപലപനീയമായ ഈ തീരുമാനം ഉടൻ പിൻവലിക്കേണ്ടതുണ്ട്. ജനങ്ങളെ രണ്ട് തട്ടിൽ കണ്ട് ചികിത്സ ഒരുക്കുന്നത് ഭരണഘടനാവിരുദ്ധമാണു. തീരുമാനം ഉടൻ പിൻവലിക്കാൻ നടപടി ഉണ്ടാവണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?