കരുനാഗപള്ളി സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 28/05/2020

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കരുനാഗപള്ളി സ്വദേശി മരണപ്പെട്ടു. കൊല്ലം കരുനാഗപള്ളി അത്തിനാട്‌ കാട്ടികടവ്‌ സ്വദേശി കൃഷ്ണ ഭവനത്തിൽ സുനിൽ കുമാർ (53) ആണു മരണമടഞ്ഞത്‌. ഫിന്താസിലെ താമസ സ്ഥലത്ത്‌ വെച്ച്‌ ശ്വാസ തടസ്സം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. ഗൾഫ്‌എഞ്ചിനീയറിംഗ്‌ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ വിജി. മകൻ ദേവ ദർശ്ശൻ.

Related News