കുവൈത്ത് സിറ്റി: നാട്ടിൽ നിന്നും മരുന്നെത്തിച്ച് കഴിച്ചിരുന്നവർക്ക്,പകരം മരുന്ന് കുവൈത്തിൽ ലഭിക്കാത്ത ഘട്ടത്തിൽ മരുന്നുകൾ കാർഗോ വഴി എത്തിച്ച് നൽകുന്നത് കുവൈത്ത് കെ.എം.സി.സി.യും മെഡിക്കൽ വിംഗും തുടരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ നിന്നയച്ച മുന്നൂറോളം പേർക്കുള്ള ആയിരത്തിനടുത്ത മരുന്നുകൾ കുവൈത്തിലെത്തി. മരുന്നുകൾ കുവൈത്ത് കെ.എം.സി.സി.മെഡിക്കൽ വിംഗിന്റെ നേതൃത്വത്തിൽ ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ വേർതിരിച്ച് ഒരോരുത്തരുടേയും താമസ സ്ഥലത്ത് വൈറ്റ് ഗാർഡ് വളണ്ടിയർമാർ എത്തിച്ചു വരുന്നു. കുവൈത്തിലെത്തിയ മരുന്നുകൾ പെട്ടെന്ന് കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കി സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം മെഡിക്കൽ വിംഗ് നേതൃത്വത്തിനു കൈമാറി. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കലാണ് പ്രതികൂല കാലാവസ്ഥയിലും മരുന്നെത്തിക്കാൻ സംസ്ഥാന കമ്മിറ്റി ഒരുക്കിയ നാട്ടിലെ സംവിധാനം പൂർണ്ണമായും നിയന്ത്രിക്കുന്നത്. മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് മെഡി ചെയിൻ പദ്ധതി വഴി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കുവൈത്തിലെ രോഗികളുടെ ബന്ധുക്കൾ ജീവൻരക്ഷാ മരുന്നുകൾ കോഴിക്കോടുള്ള സംസ്ഥാന സെക്രട്ടറി സിറാജിന്റെ വസതിയിൽ എത്തിക്കുമ്പോൾ നിയമപരമായ എല്ലാ പേപ്പർ വർക്കുകളും ഡ്രഗ്ഗ് കൺട്രോൾ അനുമതിപത്രവുമൊക്കെ പൂർത്തിയാക്കിയാണ് മരുന്നുകൾ കുവൈത്തിലേക്ക് അയക്കുന്നത്. വ്യക്തികൾ ഏൽപ്പിച്ച മരുന്നുകൾക്ക് പുറമെ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) കമ്മിറ്റിയും അവരുടെ അംഗങ്ങൾക്കായി കുവൈത്ത് കെ.എം.സി.സി. യെ മരുന്ന് മൊത്തമായി ഏൽപ്പിച്ചിരുന്നു. മരുന്നെത്തിക്കാനുള്ള കാർഗോ ചിലവുകൾ പൂർണ്ണമായും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയാണ് വഹിക്കുന്നത്. കുവൈത്തിലെത്തിയ മുരുന്നുകള് ഇനിയും കൈപ്പറ്റാത്തവർ കുവൈത്ത് കെ.എം.സി.സി. വൈസ് പ്രസിഡന്റും മെഡിക്കൽ വിംഗ് ചെയർമാനുമായ ഷഹീദ് പട്ടില്ലത്ത് (51719196), ജനറൽ കൺവീനർ ഡോ.അബ്ദുൾ ഹമീദ് പൂളക്കൽ (96652669) എന്നിവരുമായി ബന്ധപ്പെടണമെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?