കോഴിക്കോട് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  • 29/05/2020

കുവൈത്ത്‌ സിറ്റി : മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, കോഴിക്കോട്‌ തുറയൂർ അട്ടകുണ്ട്‌ സ്വദേശി സുരേഷ്‌ ബാബു കണ്ടിയിൽ (45) നെയാണു ഇന്ന് കാലത്ത്‌ ബിനീദ്‌ അൽ ഘർ പ്രദേശത്തുള്ള താമസിക്കുന്ന കെട്ടിടത്തിലെ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌. മയ്സ്‌ അൽ ഘാനം കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത്‌ വരികയായിരിന്നു ഇദ്ദേഹം. താമസം പയ്യോളി അയനിക്കാട്‌ താരമ്മലിൽ ആയിരുന്നു‌. ഭാര്യ രസ്ന, മക്കൾ വാസുദേവൻ , മാളവിക.

Related News