കുവൈറ്റ് സിറ്റി: കോവിഡ്-19 വ്യാപനത്തെ തുടർന്ന് തൊഴിലില്ലാതെയായ താമസസ്ഥലത്തുനിന്നും പുറത്താക്കപ്പെട്ട തൊഴിലാളികൾക്ക് ആശ്രയമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്. തൊഴിലില്ലാതായതോടുകൂടി വാടക കൊടുക്കാത്തതിനെ തുടർന്ന് താമസിച്ചുകൊണ്ടിരുന്നിടത്തു നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി മംഗഫ് ബ്ലോക്ക് 4 ലെ തുറസ്സായ മൈതാനത്താണ് ഇവർ കഴിഞ്ഞിരുന്നത്. ഭക്ഷണവും താമസസ്ഥലവുമില്ലാതെ ആറുപേർ ഇത്തരത്തിൽ തുറസ്സായ സ്ഥലത്ത് കഴിയുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കല കുവൈറ്റിന്റെ സാമൂഹിക വിഭാഗം പ്രവർത്തകർ അവരെ കാണുകയും ഗ്ലോബൽ ഇന്റർനാഷണൽ കമ്പനി അധികൃതരുടെ സഹായത്തോടെ താമസത്തിനുള്ള സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇവരിൽ മൂന്നുപേർ തമിഴ്നാട് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും രണ്ടു പേർ ശ്രീലങ്കൻ സ്വദേശികളുമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?