കാസർഗോഡ്‌ തൃക്കരിപ്പൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 30/05/2020

കുവൈത്ത്‌ സിറ്റി : കാസർഗോഡ്‌ തൃക്കരിപ്പൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, തൃക്കരിപ്പൂർ ചെറുവത്തൂർ തുരുത്തി സ്വദേശി തൈലകണ്ടി പുരയിൽ റാഷിദ്‌ (40) ആണു ഇന്ന് വൈകുന്നേരം അമീരി ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌. ഇദ്ധേഹത്തിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിൽ ശുചീകരണ പ്രവർത്തികൾ നടത്താൻ എത്തിയ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു, ഇതേ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്‌ എന്നാണു പ്രാഥമിക നിഗമനം. ദീർഘകാലമായി കുവൈത്ത്‌ കെ.എം.സി.സി. അംഗമാണ്. പിതാവ്: പരേതനായ അഹമ്മദ്‌ ടി.പി. , മാതാവ്:പരേതയായ കുഞ്ഞാമിന, ഭാര്യ:നസീറ, മക്കൾ:ഹിബ, നബീൽ. കൊവിഡ് പരിശോധനക്ക് ശേഷം മയ്യിത്ത്‌ വിട്ട്‌ കിട്ടുന്നതിനും തുടർ നടപടികൾക്കുമുള്ള പ്രവർത്തനങ്ങൾ കുവൈത്ത്‌ കെ.എം.സി.സി. യുടെ നേതൃത്വത്തിൽ നടന്ന് വരുന്നതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Related News