കെ.ഇ.എയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം അഭിമാനപുരസ്സരം പറന്നുയര്‍ന്നു

  • 14/06/2020

കുവൈത്ത് സിറ്റി: കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ ഗോ എയറുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍ട്ടേഡ് വിമാനം കണ്ണൂരിലേക്ക് ഇന്ന് രാവിലെ പറന്നുയര്‍ന്നു. കുവൈത്തില്‍ ആദ്യമായാണ് ഒരു ജില്ലാ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് വിമാനം ക്രമീകരിക്കുന്നത്. കോവിഡ് -19 ന്‍റെ പാശ്ചാത്തലത്തില്‍ കുവൈത്തില്‍ കുടുങ്ങിപ്പോയ ഗര്‍ഭിണികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍, പ്രായാധിക്യത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍, വിസിറ്റിംഗ് വിസയില്‍ വന്ന കുടുംബങ്ങള്‍, വിവിധ പരീക്ഷകള്‍ക്കായി നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ തുടങ്ങി മുന്‍ഗണന ക്രമത്തിലുള്ള 178 യാത്രക്കാരാണ് നാട്ടിലേക്ക് പുറപ്പെട്ടത്. കെ.ഇ.എയുടെ പ്രവര്‍ത്തകര്‍ ആദ്യാവസാനം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതിനായി എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ലഘു ഭക്ഷണങ്ങള്‍, ആരോഗ്യ സുരക്ഷക്ക് ആവശ്യമായ മാസ്കുകളും, സാനിറ്റൈഷന്‍ തുടങ്ങിയ സൌകര്യങ്ങളും യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു. കുവൈത്തില്‍ ആദ്യമായി ചാര്‍ട്ടേഡ് വിമാനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത് കാസര്‍ഗോഡ് ജില്ലാ അസോസിയേഷനായിരുന്നു.നിറഞ്ഞ മനസ്സോടെയാണ് യാത്രക്കാര്‍ കണ്ണൂരിലേക്ക് തിരിച്ചത്. ഈ പ്രതിസന്ധി കാലത്തും കെ.ഇ.എ നടത്തിയ പരിശ്രമങ്ങള്‍ അഭിനന്ദമര്‍ഹിക്കുവെന്നും ഇതിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും യാത്രക്കാര്‍ അറിയിച്ചു.

Related News