പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കരുത്തുള്ളവരാണ് പ്രവാസികൾ - എൻ. കെ. പ്രേമചന്ദ്രൻ എം. പി.

  • 15/06/2020

കുവൈത്ത്‌ സിറ്റി : വ്യത്യസ്ത പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ള പ്രവാസികൾ, കോവിഡ് -19 രോഗവ്യാപന പ്രതികൂല സാഹചര്യങ്ങളെയും  അതിജീവിക്കുവാൻ കരുത്തുള്ളവരാണെന്ന് അഡ്വ. എൻ. കെ. പ്രേമചന്ദ്രൻ എം. പി. പ്രസ്താവിച്ചു. കുവൈത്ത്‌  സെന്റ് ജെയിംസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ  2020-21 വർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം സൂം ആപ്ലിക്കേഷൻ മുഖേനെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികതയുടെ ഉജ്വല മൂല്യങ്ങളോടുകൂടെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്നേഹവും സൗഹൃദവും സാഹോദര്യവും ഊട്ടി  ഉറപ്പിക്കാൻ ഈ നാളുകളിൽ സാധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ കാലഘട്ടത്തിലെ വെല്ലുവിളികളെ സാധ്യതകളും അവസരങ്ങളുമാക്കുവാൻ ഇടയാകണം. പങ്ക് വെക്കലിന്റെ  സംസ്ക്കാരം ഉൾകൊള്ളുന്ന കാരുണ്യ മനോഭാവം  കൊറോണകാലത്ത്‌  നന്മയുടെ വെളിച്ചം ആണ് കാട്ടിത്തരുന്നതെന്ന് എൻ. കെ. പ്രേമചന്ദ്രൻ പറഞ്ഞു.   മീറ്റിംഗിൽ യുവജന സഖ്യം പ്രസിഡന്റ്‌ റവ. ഷിബു  കെ.  അധ്യക്ഷത വഹിച്ചു. കേന്ദ്ര മാർത്തോമ്മാ യുവജനസഖ്യം മുൻ ജനറൽ സെക്രട്ടറി റവ. ഷൈജു പി. ജോൺ ആശംസ സന്ദേശം നൽകി. ലഭിക്കുന്ന നിയോഗങ്ങളെ ഏറ്റെടുക്കുമ്പോഴാണ്  ജീവിതം സഫലമായിതീരുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.   കുവൈത്ത്‌ സെന്റ് ജെയിംസ് മാർത്തോമാ ഇടവക സെക്രട്ടറി ബേബിക്കുട്ടി ദാനിയേൽ, യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ ബെൻസൺ ബാബു, യുവജനസഖ്യം സെക്രട്ടറി റിലിൻ വർഗീസ്,  യുവജനസഖ്യം മുൻ സെന്റർ സെക്രട്ടറി സിറിൽ ബി. മാത്യു, വനിതാ സെക്രട്ടറി ഫേബ അലക്സ്‌, ട്രഷറർ എബിൻ തോമസ്, ഇടവക കൈസ്ഥാനസമിതി അംഗം  നിഷാന്ത് കെ. മാത്യു തുടങ്ങിയവർ സംസാരിച്ചു. റവ. സാജൻ പി. മാത്യു രചിച്ചു ഈണം നൽകിയ 'ഒരു മഴയും തോരാതിരുന്നിട്ടില്ല, ഒരു കാറ്റും അടങ്ങാതിരിന്നിട്ടില്ല... '
എന്ന ഗാനം യുവജനസഖ്യമായി രൂപീകരിച്ച വെർച്ച്വൽ കൊയർ  ആലപിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.  മീറ്റിംഗിൽ അവതരിപ്പിച്ച യുവജനസഖ്യത്തിന്റെ പ്രവർത്തന രൂപരേഖയിൽ ഇടവകയുടെ പത്താം വാർഷികത്തോടനുബന്ധിച്ചുള്ള പദ്ധതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ്‌ റവ. ഷിബു കെ., സെക്രട്ടറി റിലിൻ വർഗീസ് എന്നിവർ അറിയിച്ചു.
യുവജന സഖ്യത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് റവ. ഷിബു കെ. (പ്രസിഡന്റ്‌), ബെൻസൺ ബാബു (വൈസ് പ്രസിഡന്റ്‌), റിലിൻ വർഗീസ് (സെക്രട്ടറി), ഫേബാ അലക്സ്‌ (വനിത സെക്രട്ടറി), എബിൻ തോമസ് (ട്രഷറർ), നിഷാന്ത് കെ. മാത്യു (കൈസ്ഥാന സമിതി അംഗം),  സിറിൽ ബി. മാത്യു, ബിബിൻ ബെഞ്ചമിൻ, ജോയൽ ബൈജു ജോസഫ് (സെന്റർ പ്രതിനിധികൾ) എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകുന്നു.

Related News