കോവിഡ് കാലത്ത് പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണനക്കെതിരെ ഗ്ലോബൽ കെഎംസിസി പ്രതിഷേധ വെബ് മീറ്റിംഗ് ചേർന്നു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ പ്രവാസികളോടൊപ്പം മുസ്‌ലിം ലീഗ് നേത്രത്വം ഉണ്ടാവുമെന്നും പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അവഗണക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മുൻ നിരയിൽ മുസ്‌ലിം ലീഗ് നേത്രത്വം ഉണ്ടാവുമെന്നും പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി അറിയിച്ചു.
പ്രവാസികളുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മൂന്ന് മാസത്തെ കാലാവധി വിസക്കുണ്ടായിരിക്കണമെന്ന സർക്കുലർ പിൻവലിക്കുക. പ്രവാസികൾക്ക് വിവേചനം ഇല്ലാതെ സർക്കാർ ചിലവിൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുക. ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പിൻവലിച്ച് ചാർട്ടേഡ് വിമാന സർവീസ് നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കുക. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരെ തിരിച്ചു കൊണ്ട് വരാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ മുൻകയ്യെടുത്ത് അധിക വിമാന സർവീസ് ഏർപ്പെടുത്തുക. വിവിധ രാജ്യങ്ങളിൽ മരണപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിര ധനസഹായം പ്രഖ്യാപിക്കുക. ജോലി നഷ്ട്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുക. ലീവിന് നാട്ടിൽ വന്ന് തിരിച്ചു പോവാൻ സാധിക്കാത്ത പ്രവാസികളുടെ ശമ്പളവും ആനുകൂല്യവും ലഭിക്കുന്നതിനും അതോടൊപ്പം ജോലി നഷ്ട്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികളുടെ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എംബസികൾ മുഖേന എംബസി ഉദ്യോഗസ്ഥരും സാമൂഹ്യ സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുന്ന നിവേദനം ഗ്ലോബൽ കെഎംസിസി കമ്മിറ്റിക്ക് വേണ്ടി മണ്ഡലം ജനറൽ സെക്രെട്ടറി മുഹമ്മദ് കമ്മിളി കുഞ്ഞാലി കുട്ടി എംപിക്ക് സമർപ്പിച്ചു.
വള്ളിക്കുന്ന് നിയോജകമണ്ഡലം എംൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ ഹമീദ് മാസ്റ്റർ, മണ്ഡലം സെക്രട്ടറി ടിപിഎം ബഷീർ , പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ,സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി കാദർ ചെങ്കള, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ്, വിവിധ രാജ്യങ്ങളെ പ്രതിനിധികരിച്ച് ബഷീർ മൂന്നിയൂർ ജലാൽ തേഞ്ഞിപ്പലം,റസീൻ പടിക്കൽ മജീദ് കള്ളിയിൽ ലത്തീഫ് മാളിയേക്കൽ , മുജീബ് അമ്പലഞ്ചേരി ഷമീർ മേക്കാട്ടയിൽ, സിദ്ധീഖ് കോനാരി സിറാജ് മേടപ്പിൽ , സൈദലവി വള്ളിക്കുന്ന് , ആഷിഖ് ചേലേമ്പ്ര, സൈനുൽ ആബിദ്, ഹാരിസ് പെരുവള്ളൂർ, ഫൈസൽ ചേളാരി, സലാം പെരുവള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാതാപ്പുഴ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി മുഹമ്മദ് കമ്മിളി സ്വാഗതവും ട്രെഷറർ ഇടിഎം തലപ്പാറ നന്ദിയും പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?