പുനരധിവാസ സാധ്യതാപഠനം ലക്ഷ്യം വെച്ച് കൊണ്ട് പ്രവാസി ഡാറ്റാ ബാങ്ക് സ്വരൂപിക്കാൻ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) ആഗോള തലത്തിൽ പ്രവാസികൾക്കും മുൻപ്രവാസികൾക്കുമായ് അടിസ്ഥാന വിവരശേഖരണാർത്ഥം സർവ്വേ ആരംഭിച്ചു. ഇന്ത്യയിൽ സൊസൈറ്റി ആക്റ്റ് പ്രകാരം രെജിസ്റ്റർ ചെയ്ത ( Reg: KTM/TC/118/2018) രാഷ്ട്രീയ സാമുദായിക പ്രാദേശിക വ്യത്യാസമില്ലാത്ത ആഗോള പ്രവാസി കൂട്ടായ്മയാണു. നിലവിലെ സാഹചര്യത്തിൽ നിലവിലെ പ്രവാസികൾ, തിരിച്ച് വരാൻ നിൽകുന്നവർ, തിരിച്ചു വന്നവർ ആയ ജോലി നഷ്ടമായ് തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസം സാധ്യമാവാൻ ഉള്ള പ്രാഥമിക പഠനം GKPAയുടെ സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുവാനും വിവിധ ജില്ലാ കമ്മറ്റികൾ വഴി അത് പഠന വിധേയമാക്കി റിസൽട്ടുകളുടെ അടിസ്ഥാനത്തിൽ വിദേശ ചാപ്റ്ററുകളും സ്ഥാപക കോർ ടീമുമായ് സഹകരിച്ച് ധാരണയിൽ ആകുവാനും നോർക്ക - കേരള സർക്കാറിനു ഉപകാരം ആകും വിധം സമർപ്പിക്കാനും സംഘടനയ്ക്ക് നേരിട്ട് ഈ വിഷയത്തിൽ ലാഭേഛയില്ലാതെ പ്രവാസികൾക്കായ് ഇടപെടാനും ആണു ഈ സർവ്വേ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സ്റ്റേറ്റ് ഭാരവാഹികൾ അറിയിച്ചു. ഈ സർവേയുടെ വിവരങ്ങൾ പുനരധിവാസ ഉദ്ദേശങ്ങൾക്കല്ലാതെ ഉപയോഗിക്കില്ല എന്നും സർവ്വേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളോ റിസൽട്ടൊ GKPAയ്ക്ക് പുറത്ത് ഉള്ള നോർക്ക / കേരള സർക്കാർ അല്ലാതെ , ഒരു സംവിധാനങ്ങൾക്കോ സ്ഥാപനങ്ങൾക്കോ നൽകില്ല എന്നും സർവ്വേയിൽ നാമമാത്രമായ ജെനറൽ ആയ അടിസ്ഥാന വിവരങ്ങൾ അല്ലാതെ ഒരു ആധികാരിക രേഖകളും ചോദിക്കുന്നതല്ല എന്നും മേൽകൂട്ടി കേരള സർക്കാറിനെയും നോർക്ക, പ്രവാസ് ക്ഷേമനിധി ബോർഡുകളെയും അറിയിചിട്ടുള്ളതും ആണെന്ന് സ്റ്റേറ്റ് പ്രസിഡന്റ് സിദിഖ് കൊടുവള്ളി അറിയിക്കുന്നു. ഇത്തരം വിവരങ്ങളുടെ അപൂർണ്ണത കൊണ്ടാണു പ്രവാസികൾക്കായ് പദ്ധതികൾ ആവിശ്കരിക്കുന്നതിൽ നമുക്ക് ഒറ്റക്കും കൂട്ടായും പലപ്പോഴും പരാജയങ്ങൾ സംഭവിച്ചത്. ഇനിയും വൈകാൻ നമുക്ക് സമയമില്ല എന്നതാണു സത്യം. 14 വിദേശ രാജ്യങ്ങളിലും നാട്ടിൽ എല്ലാ ജില്ലയിലും സജീവമായ് നിൽക്കുന്ന സംഘടന ഈ സർവ്വേ പ്രവാസികൾക്ക് ഗൂണകരമാകും വിധം പൂർത്തിയാവാൻ സഹകരിക്കാനും ലളിതമായ് ഫോം പൂരിപ്പിക്കാനും മറ്റുള്ളവർക്ക് പൂരിപ്പിക്കാൻ സഹായിക്കാനും എല്ലാ പ്രവാസികളോടും തിരിച്ച് വന്ന മുൻ പ്രവാസികളോടും എല്ലാ പ്രവാസി സംഘടനകളോടും ഭാരവാഹികളോടും ജെന സെക്രെട്ടറി ഡോ എസ് സോമൻ ഉണർത്തിക്കുന്നു. സർവ്വേ ലിങ്ക് : https://forms.gle/Ak1JYPV1pPVcEtsL8QR Code മൊബെയിൽ ക്യാമറ കൊണ്ട് സ്കാൻ ചെയ്ത് പ്രവാസി പുനരധിവാസ സർവ്വേയിൽ പങ്കെടുക്കാം. എല്ലാ പ്രവാസികളും മുൻ പ്രവാസികളും സർവേ പൂർത്തിയാക്കാൻ അഭ്യർത്ഥിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:kerala.gkpa@gmail.commail.gkpa@gmail.com
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?