കുവൈത്ത് സിറ്റി: ഒറ്റ ദിവസം രണ്ട് വിമാനങ്ങളയച്ചതിനു ശേഷം കുവൈത്ത് കെ.എം.സി.സി.യുടെ മൂന്നാമത്തെ ചാർട്ടേർഡ് വിമാന ജൂൺ 17 നാളെ ബുധൻ ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട്ടേക്ക് പറക്കും. കെ.എം.സി.സി യുടെ ആദ്യ വിമാനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ തിങ്കളാഴ്ച്ച 108 ദിനാറിന് കോഴിക്കോട്ടേക്കും 106 ദിനാറിന് കൊച്ചിയിലേക്കുമാണ് സർവ്വീസ് നടത്തിയത്. മുസ്ലിം ലീഗ് എം.പി. പി.കെ.കുഞ്ഞാലിക്കുട്ടിയുമായി കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിമാനങ്ങൾക്ക് അനുമതി ലഭിച്ചത്.കെ.എം.സി.സിയെ സംബന്ധിച്ചെടത്തോളം ഗള്‍ഫ് നാടുകളില്‍ യാതനകൾക്കിരയാവാതെ നമ്മുടെ നാട്ടുകാരെ നാട്ടിലെത്തിക്കാന്‍ സാധ്യമായതു ചെയ്യുക എന്നതു മാത്രമാണ് ലക്ഷ്യം. ഇരു സർക്കാറുകളും തന്ത്രപരമായ നിസ്സംഗ ഭാവം പ്രവാസിയുടെ മനോ വീര്യം തകർക്കുന്നതാണെന്നും പ്രവാസികൾ നാട്ടിലെത്താൻ വിദേശ രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് നർബന്ധമാക്കിയ പിണറായി സർക്കാറിന്റെ തീരുമാനം പ്രവാസിയോടുള്ള വഞ്ചനയാണെന്നും പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കണമെന്നും പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് പറഞ്ഞു. തീരുമാനം ഉടൻ പിൻ വലിക്കണമെന്നും കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും പ്രസ്താവനയിൽ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?