ജെ.സി.സി-കുവൈത്ത് ഒരുക്കിയ ആദ്യചാർട്ടേഡ് വിമാനം കൊച്ചിയിലേക്ക് പറന്നുയർന്നു

  • 16/06/2020

കുവൈത്ത് സിറ്റി: കോവിഡ്19 പ്രതിസന്ധി  കാരണം രാജ്യാന്തര സർവ്വീസ് മുടങ്ങിയ സാഹചര്യത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുവേണ്ടി ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി),  ഗോൾഡൻ ഗേറ്റ് ട്രാവൽസുമായി ചേർന്ന്  ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം ജസീറ എയർവേഴ്സ് (J-91405) കുവൈത്തിൽ നിന്നും ഇന്ന് ജൂൺ 16 വൈകീട്ട് 3.40 ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.  ഇന്ത്യൻ എംബസ്സിയിൽ പേര് റെജിസ്ട്രർ ചെയ്തിറ്റുള്ള ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, രോഗികളായവർ, തുടർപഠനത്തിന് പോകേണ്ട വിദ്യാർത്ഥികൾ, വിസിറ്റ് വിസയിൽ വന്ന് രാജ്യത്ത് കുടുങ്ങിപ്പോയവർ എന്നീ വിഭാഗത്തിൽ പെട്ടിട്ടുള്ളവരെ കൂടാതെ സ്ത്രീകളും, കുട്ടികളും പിന്നെ ജെ.സി.സി നൽകിയ സൗജന്യ ടിക്കറ്റ് യാത്രികരായ 5  പേരുൾപ്പടെ 160 പേരും പിന്നെ ഇന്ത്യൻ എംബസ്സിയുടെ നിർദേശപ്രകാരമുള്ള 2 യാത്രികരുമുൾപ്പടെ 162 പേരാണ് ആദ്യ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലേക്ക് യാത്രയായത്. 

യാത്രക്കാർക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിനു വേണ്ടി ജെ.സി.സി വളണ്ടിയർമ്മാരുടെ സേവനം ഉണ്ടായിരുന്നു, ജെ.സി.സി മിഡിൽ-ഈസ്റ്റ് കമ്മറ്റി പ്രസിഡന്‍റ് സഫീർ പി ഹാരിസ് , കുവൈത്ത് കമ്മറ്റി പ്രസിഡന്‍റ് അബ്ദുൽ വഹാബ് , കൺവീനർ ടി.പി അൻവർ, മധു എടമുട്ടം, ഖലീൽ  കായംകുളം, അനിൽ കൊയിലാണ്ടി, ശ്യാം, റമീസ് റഹിം  എന്നിവർ നേതൃത്വം നൽകി.

രണ്ടാംഘട്ട ചാർട്ടേഡ് വിമാനം ജൂൺ 21-ന് കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. അതിന്‍റെ പ്രവർത്തനങ്ങൾ ജെ.സി.സി കുവൈത്തിന്‍റെ നേതൃത്യത്തിൽ നടന്നുവരുന്നു. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിമാന സർവ്വീസുകളുടെ ലഭ്യതകുറവ് കാരണം നിരവധി പ്രവാസികളാണ് പ്രയാസം അനുഭവിക്കുന്നത്. കോവിഡ് ടെസ്റ്റിന്‍റെ പേരിൽ നിലവിലുള്ള സർക്കാർ നിയമങ്ങൾ പിൻവലിക്കുന്ന മുറക്ക് രണ്ടാംഘട്ട ചാർട്ടേഡ് വിമാനത്തിന്‍റെ കൂടുതൽ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നതായിരിക്കും. കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ കേരള സർക്കാരിന്റെ നിയമം തികച്ചും അപലപനീയമാണ്. ഇത് എത്രയും വേഗത്തിൽ പിൻവലിക്കുവാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം .

Related News