രാജ്യാന്തര യോഗാ ദിനം ആചരിക്കാൻ ഒരുങ്ങി സേവാദര്‍ശന്‍ കുവൈറ്റ്

  • 16/06/2020

കുവൈറ്റ് സിറ്റി : വിപുലമായ രീതിയിലാണ് ആറാമത് രാജ്യാന്തര യോഗാ ദിനം കുവൈറ്റില്‍ ആചരിക്കുന്നത്. രാജ്യത്തെ വിവിധ യോഗാ സെന്ററുകളും സംഘടനകളും ഭാഗമാകുന്ന യോഗമീറ്റിന് സേവാദര്‍ശന്‍ കുവൈറ്റാണ് നേതൃത്വം നൽകുന്നത്. കോറോണയുടെ പശ്ചാത്തലത്തിൽ വെർച്വൽ രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സേവാദര്‍ശന്‍ പ്രസിഡന്‍റ് റ്റി.ആര്‍.സഞ്ജുരാജ് പറഞ്ഞു. ജൂണ്‍ 19 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ യോഗപ്രദര്‍ശനം ആരംഭിക്കും. കുവൈറ്റിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന യോഗ പരിശീലകരുടെ 2മണിക്കൂർ നീണ്ട യോഗ അഭ്യാസവും നിത്യജീവിതത്തിൽ യോഗയുടെ പ്രയോജനത്തെക്കുറിച്ചുള്ള ക്ലാസുകളുമുണ്ടാകുമെന്നു ഭാരവാഹികൾ പറഞ്ഞു.

Related News