കുവൈറ്റ് സിറ്റി: ഇന്ത്യ - ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. നീണ്ട 45 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നത്. അപ്രതീക്ഷിതമായ സംഘർഷം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും,അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും നിലനിർത്താൻ ഇരു രാജ്യങ്ങളും ഉന്നത തലത്തിൽ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പത്രക്കുറിപ്പിലൂടെ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?