വായനാദിനം ; വിചാര സഭ സംഘടിപ്പിച്ചു

  • 20/06/2020

കുവൈത്ത് സിറ്റി:  ജൂൺ 19 വായനാദിനാചരണത്തിൻ്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി "വായനയുടെ വസന്തം" എന്ന പ്രമേയത്തിൽ കുവൈത്തിൽ അഞ്ച് സെൻട്രലുകളിൽ വിചാര സഭ സംഘടിപ്പിച്ചു. പൂർവ്വദേശ പണ്ഡിതന്മാർ വായനാലോകത്ത് സമർപ്പിച്ച സർഗാത്മകവും മൗലികവും നവീനവുമായ കൃതികൾ വിചാരസഭയിൽ  പഠനവിധേയമാക്കപ്പെട്ടു. മനുഷ്യ ജീവിതം സാംസ്കാരികമായി പ്രബുദ്ധമാക്കുന്നതിൽ വായനക്കുള്ള നിസ്തുലമായ  പങ്കിനെക്കുറിച്ചും  സഭയിൽ ചർച്ച നടന്നു .ലൈബ്രറി സംസ്കാരം വളർത്തുന്നതിനും വായനയെ  പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കലാലയം സാംസ്കാരിക വേദി ആവിഷ്കരിച്ച റീഡ് ഷെൽഫ്, റീഡിംഗ് ചലഞ്ച് പദ്ധതികളുടെ പ്രസൻ്റേഷൻ  സംഗമത്തിൽ വച്ചു  നടന്നു. 5 സെൻട്രൽ കേന്ദ്രങ്ങളിൽ നടന്ന വിചാരസഭകളിൽ  നാഷനൽ - സെൻട്രൽ പ്രതിനിധികളുടെ പ്രഭാഷണവും അംഗങ്ങളുടെ  സംവാദവും വായനയുടെ പ്രാധാന്യം സദസ്യരെ ബോധ്യപ്പെടുത്താൻ സഹായകമായി. സെൻട്രൽ കലാലയം കൺവീനർമാർ വിചാര സഭക്ക് നേതൃത്വം നൽകി.

Related News