കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വിഷമഘട്ടത്തിലൂടെ പ്രവാസികള്‍ കടന്നു പോകുന്ന സാഹചര്യത്തില്‍ അവരോട് വിവേചനപരമായി പെരുമാറുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപിക്കുന്ന ക്യാംപൈനിന്റെ ഉത്ഘാടന സമ്മേളനം സംഘടിപ്പിച്ചു . ‘ഞങ്ങളും കൂടിയാണ് കേരളം’ എന്ന തലക്കെട്ടില്‍ സൂം വീഡിയോ കൊണ്ഫറന്‍സിലൂടെ സംഘടിപ്പിച്ച ക്യാംപൈനിന്റെ ഉത്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ സെക്രെട്ടറിയും പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡന്റുമായ റസാഖ് പാലേരി നിര്‍വ്വഹിച്ചു.പ്രവാസികള്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എമ്ബസ്സികളില്‍ കെട്ടിക്കിടക്കുന്ന ഇന്ത്യന്‍ കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് സൌജന്യ വിമാന ടിക്കെറ്റ് നല്‍കാന്‍ തയാറാകണമെന്ന് .അദ്ദേഹം പറഞ്ഞു .. കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കണമെന്നും തൊഴില്‍ നഷ്ട്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്കകരുകള്‍ വന്‍ പരാജയമാണെന്ന് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ റെജിമോന്‍ കുട്ടപ്പന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ മാനസികമായി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങള്‍ സൌജന്യമായി അവരുടെ പൌരന്മാരെ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. എന്നാല്‍ മൂന്ന് മാസത്തോളമായി ജോലിയില്ലത്തവരില്‍ നിന്ന് വന്‍ തുക ടിക്കറ്റ് തുക വാങ്ങി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വന്ദേ ഭാരത് മിഷന്‍ പ്രവാസികളോടുള്ള ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .
സര്‍ക്കാറുകള്‍ പരാജപ്പെടുമ്പോഴാണ് പ്രവാസികളെ രക്ഷിക്കാന്‍ സന്നദ്ധ സംഘടകള്‍ സാമൂഹിക സേവനത്തിന് ഇറങ്ങേണ്ടി വരുന്നത് . പ്രവാസികളെ സഹായിക്കുന്നതോടൊപ്പം തന്നെ പോളിസി ലെവലില്‍ നിയമ പോരാട്ടങ്ങളിലൂടെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംഘടനകള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും റെജിമോന്‍ കുട്ടപ്പന്‍ പറഞ്ഞു.പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് റസീന മുഹിയുദ്ധീന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രെട്ടറി അന്‍വര്‍ ഷാജി സ്വാഗതവും സെക്രെട്ടറി അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു. സെക്രെട്ടറി റഫീഖ് ബാബു സൂം കോണ്‍ഫറന്‍സ് നിയന്ത്രിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?