പ്രവാസത്തിന്റെ 27 വർഷം പിന്നിട്ട് നാട്ടിലേക്ക് തിരിക്കുന്ന കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ( കെ കെ എം എ ) കേന്ദ്ര വൈസ് പ്രസിഡന്റും ഫർവാനിയ ബ്രാഞ്ച് രൂപീകരത്തിൽ നേതൃ പരമായി മുഘ്യ പങ്കാളിത്തം വഹിച്ച മുനീർ തുരുത്തി സാഹിബിന് ഫർവാനിയ ബ്രാഞ്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി .
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ചിൻ്റെരുപീകരണം മുതൽ അതിൻറെ ഭാഗമാവുകയും ദീർഘകാലം ജനറൽ സെക്രട്ടറി പദം അലങ്കരിക്കുകയും ചെയ്ത ഇദ്ദേഹം നിലവിൽ പ്രസ്ഥാനത്തിൻറെ ഏറ്റവും പ്രധാന വിഭാഗമായ മതകാര്യ വിഭാഗത്തിന്റെ ചുമതല വഹിക്കുകയായിരുന്നു.
ഇസ്ലാമിക മേഖലയിൽ, കുവൈറ്റിൽ ഉള്ള എല്ലാ സംഘടനകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും, ഒരു പാട് കലാ - സാഹിത്യ - മത്സരങ്ങളിൽ പങ്കെടുത്തു പ്രശംസനീയമായ പ്രവർത്തനം നടത്തിയ മുനീർ സാഹിബ്, ഉംറ സെർവീസുകളടക്കം നടത്തി പ്രവാസികൾക് ഇടയിൽ സജീവ സാന്നിധ്യമായി മാറിയ മുനീർ സാഹിബിന്റെ തിരിച്ചുപോക്ക് സംഘടനക്കും പ്രവാസി സമൂഹത്തിനും വലിയ നഷ്ടമാണെന്നും ഇനിയുള്ള അദ്ദേഹത്തിന്റെ സേവനം കുടുംബത്തിനും നാടിനും ഉപകാരപ്പെടട്ടെ എന്നും ബ്രാഞ്ച് സംഘടിപ്പിച്ച zoom മീറ്റിംഗിൽ ബ്രാഞ്ച് നേതാക്കൾ ആശംസിച്ചു.
കേന്ദ്ര നേതാക്കളായ സഗീർ സാഹിബ്, ഇബ്രാഹിം കുന്നിൽ, മൊഹമ്മദ് അലി അറക്കൽ, ഫർവാനിയ സോൺ നേതാക്കളായ മജീദ് റവാബി, സുൽഫി, പി എം ഷരീഫ് ബ്രാഞ്ചിന്റെ പഴയ കാല നേതാക്കൾ ആശംസകൾ നേർന്നു സംസാരിച്ചു ബ്രാഞ്ച് ജനറൽ സെക്രട്ടറി സ്ജബീർ കാപ്പാട് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ഇസ്ഹാഖ് കുഞ്ഞിമംഗലം അധ്യക്ഷത വഹിച്ചു ട്രഷറർ യൂസുഫ് സാഹിബ് നന്ദി പറഞ്ഞു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?