പ്രവാസി വിദ്യാർത്ഥികളുമായി ചാർട്ടേർഡ് വിമാനം കൊച്ചിയിലേക്ക് പറന്നു.

  • 24/06/2020

തുടർ വിദ്യാഭ്യാസത്തിനും ഉപരി പഠന സംബന്ധമായ പ്രവേശന പരീക്ഷകൾക്കും വേണ്ടി തയാറെടുക്കുന്ന വിദ്യാർത്ഥികളെയും കുടുംബങ്ങളെയും കയറ്റി പ്രത്യേക ചാർട്ടേർഡ് വിമാനം കുവൈറ്റിൽ നിന്നും ഇന്ന് രാവിലെ 9:25ന് കൊച്ചിക്ക് പറന്നു. കുവൈറ്റ് എയർവേയ്‌സുമായി സഹകരിച്ച് രക്ഷകർത്താക്കൾ മുൻകൈയെടുത്ത് ക്രമീകരിച്ച ബോയിങ് 777 വിമാനത്തിൽ വിദ്യാർത്ഥികളും കുടുംബങ്ങളും അടങ്ങുന്ന 327 പേരാണ് യാത്ര ചെയ്തത്. കോവിഡ് മുക്ത സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇല്ലാതെ യാത്ര ചെയ്യാവുന്ന അവസാന ദിവസം ഇന്നായിരുന്നു. ടെസ്റ്റ് നടത്താൻ കഴിയാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 25 ആം തീയതി മുതൽ PPE നിർബന്ധമാക്കിയ സർക്കാർ തീരുമാനം ഇന്ന് ഉച്ചയോടെയാണ്‌ പുറത്ത് വന്നതെങ്കിലും സംഘാടകരുടെ മുൻ നിർദ്ദേശപ്രകാരം എല്ലാവരും PPE ധരിച്ചാണ് യാത്ര ചെയ്തത്. കണ്ണൻ, ജോർജി മത്തായി, ജയപ്രകാശ് , രാജേഷ് സാഗർ , സഗീർ ഇബ്രാഹിം എന്നിവരാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്.
കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ശ്രീ എൻ. അജിത് കുമാർ നടത്തിയ നിരന്തരമായ ഇടപെടലുകളും കുവൈറ്റ് എയർവേയ്സ് എടുത്ത വിദ്യാർത്ഥി അനുകൂല നിലപാടുകളും കാര്യങ്ങൾ വേഗത്തിലാക്കി.

Related News