163 യാത്രക്കാരുമായി ഫോക്ക് ചാർട്ടേഡ് വിമാനം കണ്ണൂരിലേക്ക് യാത്ര തിരിച്ചു.

  • 24/06/2020

കുവൈത്ത് സിറ്റി/കണ്ണൂർ : കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ കുടുങ്ങിക്കിടന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി, കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനം കണ്ണൂരിലേക്ക് യാത്ര തിരിച്ചു. ജസീറ എയർവേയ്‌സിന്റ J9 1415 എന്ന വിമാനമാണ് ബുധനാഴ്ച്ച ഉച്ചയ്ക്ക് 1:40 ന് 163 യാത്രക്കാരുമായി കണ്ണൂരിലേക്ക് പറന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുൻഗണന പട്ടിക അനുസരിച്ചാണ് യാത്രക്കാരെ തിരഞ്ഞെടുത്തതെന്നും, കൂടുതൽ വിമാനസർവീസുകൾ ക്രമീകരിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെന്നും ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി, ജനറൽ സെക്രട്ടറി സലീം എം. എൻ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Related News