കുവൈറ്റിൽ വെച്ച് ദിവസങ്ങൾക്ക് മുന്നേ നിര്യാതയായ കർണാടക സ്വദേശിനി ശ്യാമളാദേവിക്ക് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ ഇടപെടലിൽ ഇനി കുവൈത്തിൽ അന്ത്യ വിശ്രമം. ബംഗളൂരു ദസറഹള്ളി സ്വദേശിനിയായ ശ്യാമളാ ദേവി പതിനഞ്ചു വർഷമായി കുവൈത്തിലെ ഒരു സലൂണിൽ ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് പരേതനായ ഗോപി. മകൾ രാജേശ്വരി.കുറച്ചു ദിവസങ്ങളായി ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് നാട്ടിൽ നിന്നും മകൾ രാജേശ്വരി അറിയിച്ചത് പ്രകാരം, സാമൂഹ്യ പ്രവർത്തകനും ഫോക്ക് അംഗവുമായ ശ്രീ. സന്തോഷ് സി.എച്ചിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ ദിവസങ്ങൾക്ക് മുന്നേ മരണപ്പെട്ടതായി അറിയാൻ കഴിഞ്ഞത്. തുടർന്ന് ഭൗതിക ശരീരം കുവൈത്തിൽ സംസ്കരിക്കുന്നതിനായി മകൾ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷനെ ചുമതലപ്പെടുത്തുകയായിരുന്നു. ഫോക്ക് പ്രവർത്തകർ കുവൈത്തിലെ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ദജീജ് മോർച്ചറിയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ഭൗതികശരീരം ഏറ്റുവാങ്ങി സുലൈബിക്കാത്തിലുള്ള ശ്മശാനത്തിൽ എത്തിക്കുകയും ചെയ്തു. ഫോക്ക് ചാരിറ്റി സെക്രട്ടറി ഹരി കെ നമ്പ്യാർ, സന്തോഷ് സി.എച്ച്, ഉദയരാജ് പി.വി, സുനേഷ് ഐ.വി എന്നിവർ ഭൗതികശരീരം സംസ്കരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?