തൃശൂർ പെരുമ്പിലാവ്‌ സ്വദേശി മരണപ്പെട്ടു.

  • 27/06/2020

കുവൈത്ത്‌ സിറ്റി : കുവൈത്ത് കെ.എം.സി.സി. അംഗവും കുന്ദംകുളം അക്കിക്കാവ് വില്ലന്നൂർ സ്വദേശി പി.കെ. അബ്ദുറസാഖ് (60)കൊവിഡ് 19 ബാധിച്ചു നിര്യാതനായി. പരേതനായ പുളിക്കരവളപ്പിൽ കുഞ്ഞിമുഹമ്മദിന്റെയും ആയിശുമ്മയുടേയും മകനാണ്. കുവൈത്ത് കെ.എം.സി.സി. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ ലത്തീഫിന്റെ ജ്യേഷ്ടനാണ്. കൊവിഡ് ബാധിച്ച് അദാൻ ആശുപത്രിയിൽ ഐ.സി.യുവിൽ ആയിരുന്നു. ശേഷം മിഷ്രിഫ് ഐ.സി.യു വിലേക്ക് മാറ്റിയിരുന്നു. 30 വർഷമായി കുവൈത്തിൽ ജോലിചെയ്തു വരുന്നു. കുടുംബം കുവൈത്തിലുണ്ട്. താഹിറ (ഭാര്യ), ഫാസിൽ, ഫൈസൽ, നൗഫൽ മക്കളാണ്.മറ്റു സഹോദരങ്ങൾ: അബ്ദുൾ ഖാദർ, ഷമീർ, റുഖിയ, ഷമീറ, സക്കീന, ജസീന. മൃതദേഹം കൊവിഡ് പ്രൊട്ടൊകോൾ പ്രകാരം അല്പസമയത്തിനകം സുലൈബിക്കാത്തിൽ ഖബറടക്കുമെന്ന് കുവൈത്ത് കെ.എം.സി.സി. ഭാരവാഹികൾ അറിയിച്ചു.

Related News