വന്ദേഭാരത് മിഷൻ - നാലാം ഘട്ടത്തിൽ, കുവൈറ്റിലേക്ക് സർവ്വീസുകൾ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു - ഓവർസീസ് എൻ സി പി.

  • 28/06/2020

കൊവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്ട്രർ ചെയ്ത് കാത്തിരിക്കുന്ന കുവൈറ്റ് പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്ന രീതിയിൽ ,40 ൽ പരം സർവ്വീസുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും, പ്രത്യേകിച്ച് 12 സർവ്വീസുകൾ കേരളത്തിലേക്കും പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡണ്ട് ബാബു ഫ്രാൻസീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയിൽ കുവൈറ്റിൽ നിന്ന് വന്ദേ ഭാരത് മിഷൻ വിമാന സർവ്വീസുകൾ പ്രഖ്യാപിക്കാത്തത് ,വലിയ പരാതികൾക്കും ആശങ്കൾക്കും ഇടം നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. രോഗികൾ, വിദ്യാർത്ഥികൾ, തൊഴിലും നിത്യ വരുമാനവും നഷ്ടപ്പെട്ടവർ തുടങ്ങിയ വലിയൊരു വിഭാഗത്തിന്
കുറഞ്ഞ ടിക്കറ്റ് ചാർജ്ജിൽ വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ യാത്ര സാധ്യമാകുമെന്നത് ആശ്വാസമാണ്, ചാർട്ടേഡ് വിമാനങ്ങളിൽ അധികചാർജ്ജ് നൽകി നാട്ടിലേക്കു മടങ്ങുകയെന്നത് എല്ലാ യാത്രക്കാർക്കും പ്രായോഗികമല്ല.
കുറഞ്ഞ നിരക്കിൽകൂടുതൽ വിമാന സർവ്വീസുകൾ വന്ദേ ഭാരത് മിഷനിൽ കുവൈറ്റിൽ നിന്ന് അനുവദിച്ചു കൊണ്ട്, നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന പാവപ്പെട്ട പ്രവാസികളെല്ലാവരെയും വേഗത്തിൽ നാട്ടിലെത്തിക്കാനായി കേന്ദ്ര സർക്കാർ നടപടിയെടുക്കണന്നും എൻ സി പി ദേശീയ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

Related News