കുവൈത്തിലെ പ്രമുഖ ഈവൻറ് മാനേജ്മെന്റ് ഗ്രൂപ്പായ മ്യൂസിക് ബീറ്റ്സ് അണിയിച്ചൊരുക്കുന്ന 24 മണിക്കൂർ ഫേസ് ബുക്ക് ലൈവ് സംഗീത വിരുന്ന് ജൂലായ് 3 ന് വെള്ളിയാഴ്ച രാവിലെ 6 :30 ന് തുടങ്ങും. നാട്ടിലും വിദേശ രാജ്യങ്ങളിലുമായുള 35ൽ പരം സംഗീതജ്ഞർ പങ്കെടുക്കുന്ന പരിപാടിക്ക് പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപും നിത്യ മാമനും തുടക്കം കുറിക്കും. തുടർന്ന് ഫ്രാങ്കോ , രഞ്ജിനി ജോസ്, അൻവർ സാദത്, അഖില ആനന്ദ് പ്രദീപ് ബാബു ,ശ്രേയക്കുട്ടി, പ്രണവം ശശി, എലിസബത്ത് രാജു, അനൂപ് കോവളം, രാജേഷ് ചേർത്തല, ശ്രീനാഥ്, വൈഷ്ണവ് ഗിരീഷ്, ലക്ഷ്മി ജയൻ,നയന നായർ, സാംസൺ, രേഷ്മ രാഘവേന്ദ്ര, ടീനു ടെലെൻസ്,അനുഷ്ക ശീനിവാസൻ ,അരുണിമ വേണുഗോപാലൻ, തുടങ്ങിയവരും മ്യൂസിക് ബീറ്റ്സ് ടീമിന്റെ ഗായകരും പരിപാടിയിൽ പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു 24 മണിക്കൂർ ഫൈസ് ബുക്ക് ലൈവ് സംഗീത വിരുന്ന് നടക്കുന്നത്. പരിപാടിയിൽ നിന്ന് ലഭിക്കുന്ന വരുമാനം നിത്യജീവിതത്തിന് പ്രയാസമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ഉപയോഗിക്കുമെന്ന് മ്യൂസിക് ബീറ്റ്സ് മാനേജ്മെൻറ് അറിയിച്ചു.പ്രേക്ഷകർക്ക് വേണ്ടി റാപിഡ് ചോദ്യോത്തര പരിപാടി ഉൾപ്പെടെ നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ശരിയുത്തരം നൽകുന്നവർക്ക് ആകർഷമായ സമ്മാനങ്ങളു നൽകുന്നതാണ്. പരിപാടിയുടെ വിശദവിവരങ്ങൾ 🌍 www.facebook.com/musiqbeatspage ഫേസ്ബുക്ക് പേജിൽ നൽകിയിട്ടുണ്ട്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?