ആശുപത്രി മാറ്റത്തിനു കാത്തു നിൽക്കാതെ അബ്ദുൾ റസാഖ് യാത്രയായി; മയ്യിത്ത് സുലൈബിക്കാത്തിൽ ഖബറടക്കി

  • 28/06/2020

കോവിഡ് ബാധിച്ച് മരിച്ച തൃശൂർ പെരുമ്പിലാവ് വില്ലന്നൂർ സ്വദേശി പള്ളിക്കര വളപ്പിൽ അബ്ദുൾ റസാഖ്(60)ന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സുലൈബിക്കാത്ത് ഖബർസ്ഥാനിൽ മറവു ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നഅബ്ദുൽ റസാഖിന്റെ ആരോഗ്യ സ്ഥിതി മോശമാകുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ അദാൻ ആശുപത്രിയിലേക്ക് തന്നെ മാറ്റണമെന്ന് ബന്ധുക്കളുടെ ആവശ്യം കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ആശുപത്രി മേധാവികളുമായി ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ അവർ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെട്ടെന്ന് കൂടുതൽ വഷളാവുകയും പൊടുന്നനെ മരണം സംഭവിക്കുകയുമായിരുന്നു. സുലൈബിക്കാത്തിൽ നടന്ന ഖബറക്ക ചടങ്ങിൽ മക്കളായ ഫാസിൽ, നൗഫൽ, സഹോദരനും കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ലത്തീഫ്, കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് പേരാമ്പ്ര, ഹാരിസ് വള്ളിയോത്ത്, ഫാസിൽ കൊല്ലം, ഇല്യാസ് മൗലവി, ഡോക്ടർ അബ്ദുൾ ഹമീദ്,മുഹമ്മദ് അബ്ദുൾ സത്താർ,മുഹമ്മദ് കമാൽ, ഫൈസൽ വേങ്ങര, റാഷിദ് കുന്നംകുളം, അൻവർ കുന്ദമംഗലം എന്നിവർ പങ്കെടുത്തു. മറ്റൊരു മകൻ ഫൈസൽ നാട്ടിൽ അവധിക്ക് പോയതാണ്.

Related News