കോവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് നന്തി സ്വദേശി മരണപ്പെട്ടു.

  • 29/06/2020

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലായിരുന്ന കോഴിക്കോട് നന്തി സ്വദേശി മരണപ്പെട്ടു, കോഴിക്കോട് നന്തി കടലൂർ സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് (54) ആണ് മരണപ്പെട്ടത്. കുവൈത്തിലെ ജാബിർ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ ബേക്കറി ജീവനക്കാരനായിരുന്നു.മാതാപിതാക്കൾ പരേതരായ അസ്സിയനാർ, നബീസ. സഹോദരൻ അസീസ് കുവൈത്തിലാണ് . ഭാര്യ; സക്കീന. മക്കൾ; സൽമി, തൻസി, സൽഗ.

Related News