ജോലി നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും കാരണം ഭാവി ആശങ്കയിലാകുന്ന സാഹചര്യത്തില്‍ പ്രവാസികളെ ബോധാവകരിക്കുക എന്ന ആശയത്തില്‍ കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. “പ്രവാസി അതിജീവനം കോവിഡ് 19നു ശേഷം” എന്ന വിഷയത്തിലാണ് മത്സരം നടന്നത്. കൊറോണ കാലത്ത് പ്രവാസികള്‍ നേരിട്ട അനുഭവങ്ങളുടെയും പ്രയാസങ്ങളുടെയും പശ്ചാത്തലത്തില്‍ എങ്ങിനെയായിരിക്കും അതിജീവനം എന്ന് പങ്കുവെക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച അവസരമായിരുന്നു ഈ രചനാ മത്സരം.
ലഭ്യമായ നാല്പതിലേറെ പ്രബന്ധങ്ങളില്‍ നിന്നും നജീബ് മൂടാടി എഴുതിയ രചനക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ടാം സ്ഥാനം പികെ മുഹമ്മദ് നാസറും, മൂന്നാം സ്ഥാനം അബ്ദുൽ റഹീമം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.കെ.എം.എയുടെ പരിപാടിയില്‍ വെച്ചു നല്‍കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?