കൂത്തുപറമ്പ് കൊളവല്ലൂര്‍ സ്വദേശി മരണപ്പെട്ടു.

  • 14/07/2020

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. അംഗവും കൂത്തുപറമ്പ് കൊളവല്ലൂര്‍ സ്വദേശിയുമായ മുണ്ടിയന്റവിട മഹമൂദ് (53) കുവൈത്തിൽ നിര്യാതനായി. കൊവിഡ് ബാധിച്ച് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്ത് വര്‍ഷമായി കുവൈത്തിലെ അബുഹലീഫ സാസില്‍ ജീവനക്കാരനായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ഡയാലിസിസ് നടത്തി വരികയായിരുന്നു. പരേതനായ മൂസ ഹാജിയാണ് പിതാവ്. മാതാവ് ബിയ്യാത്തു. ഭാര്യ നഫീസ. അസ്മ, സുഹൈല്‍, സുഹാന, സല്‍മാന്‍ എന്നിവര്‍ മക്കളാണ്. മയ്യിത്ത് കുവൈത്ത് കെ. എം. സി.സി.യുടെ നേതൃത്വത്തിൽ സുലൈബികാത്ത് ഖബർ സ്ഥാനിൽ മറവ് ചെയ്തു. പരേതന്റെ ബന്ധുവായ ഗഫൂർ, കുവൈത്ത് കെ. എം. സി.സി.സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈർ പാറക്കടവ് എന്നിവർ സംബന്ധിച്ചു.

Related News