ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന കോഴിക്കോട്, ഒളവണ്ണ, പാലത്തോട്ടിൽ പത്താംക്ലാസ് വിദ്യാർഥിനികളായ ആതിരക്കും, അമൃതക്കും ജനതാ കൾച്ചറൽ സെന്റർ (ജെ.സി.സി)-കുവൈറ്റ് കമ്മിറ്റി സ്മാർട്ട് ഫോണും, ധനസഹായവും നൽകി. എൽ.ജെ.ഡി സംസ്ഥാന വൈസ്പ്രസിഡൻറ് വി. കുഞ്ഞാലി വിദ്യാർത്ഥികളുടെ വീട്ടിലെത്തിയാണ് അവർക്കിത് സമ്മാനിച്ചത്. ചടങ്ങിൽ ജെ.സി.സി-കുവൈറ്റ് ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി, ജെ.പി.സി.സി-കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി നിഷിൽ അരങ്ങിൽ, ടി.പി ബിനു, മജീദ് ഒളവണ്ണ, അസീസ് എന്നിവരും സന്നിഹിതരായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?