പാലത്തായി പീഡനം, പ്രതിക്ക് ജാമ്യം കിട്ടാൻ ഇടയായത് പോലീസിന്റെ വീഴ്ച - പിസിഎഫ് കുവൈറ്റ്

  • 17/07/2020

കുവൈറ്റ്: പാലത്തായി പീഡന കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയായ സാഹചര്യം ഉണ്ടാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം പോലീസിനാണെന്ന് പിസിഎഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റി ആരോപിച്ചു.

സ്കൂൾ അധ്യാപകനാൽ നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായും അതും കൂടാതെ സ്കൂൾ ഇല്ലാത്ത ദിവസം സുഹൃത്തിനെ വിളിച്ചു വരുത്തി പീഡിപ്പിക്കാനുണ്ടായ അവസരം ഉണ്ടാക്കി കൊടുക്കുകയും ഇത് വീട്ടിൽ പറഞ്ഞാൽ മാതാവിനെ വധിക്കുമെന്നും ഭീഷണി പെടുത്തിയതായും പെൺകുട്ടി മജിസ്‌ട്രേറ്റിന് ഉൾപ്പടെ മൊഴി നൽകിയിട്ടും ആ മൊഴികളൊന്നും വിശ്വസിക്കാതെ പ്രതിയുടെ മൊഴിക്ക് വിശുദ്ധത കല്പിച്ച ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ നിന്നും പോക്സോ വകുപ്പ് എടുത്തു കളഞ്ഞതാണ് പ്രതിക്ക് ജാമ്യം കിട്ടാൻ ഇടയാക്കിയത്. ഒരു ഗുരുതരമായ കേസിൽ വളരെ ലാഘവത്തോടെ കേരള ജനതയെ പരിഹസിക്കുന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചത്.നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ അവിശ്വസിച്ച പോലീസ് പ്രതിയായ ആർ എസ് എസ് നേതാവിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.തുടക്കം മുതൽ പ്രതിയെ സഹായിക്കുന്ന പോലീസിനെയാണ് നമുക്ക് കാണാൻ സാധിച്ചിട്ടുള്ളത്.

കൂടാതെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചാർത്താതെ കുറ്റപത്രം സമർപ്പിച്ചപ്പോൾ അതിൽ അപാകത കാണാതെ അതിനെ സ്വാഗതം ചെയ്ത ആക്ഷൻ കമ്മിറ്റിയും അവരുടെ രാഷ്ട്രീയ നീക്കുപോക്കുകളും കേരളത്തിന് അപമാനമാണെന്നും പിസിഎഫ് കുവൈറ്റ് പ്രസ്താവിച്ചു.

Related News