കെ ഇ എ സ്ഥാപക വൈസ്പ്രസിഡൻറ് കെ പി ബാലന് യാത്രയപ്പ് നൽകി.

  • 18/07/2020

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ സ്ഥാപക വൈസ്പ്രസിഡന്റും സംഘടനയുടെ സാൽമിയ -ഹവല്ലി ഏരിയയുടെ സ്ഥാപകാംഗവുമായ കെ പി ബാലന് കെ ഇ എ കുവൈത്ത് യാത്രയപ്പ് നൽകി. ദീർഘമായ 40 വർഷകാലത്തെ പ്രവാസ ജീവിതം പൂർത്തിയാക്കി സ്ഥിര താമസത്തിനായി നാട്ടിലേക്ക് പോവുന്ന കെ പി ബാലന് സെൻട്രൽ കമ്മിറ്റിയുടെ ആദരവ് പ്രസിഡന്റ്‌ സത്താർ കുന്നിലും ജനറൽ സെക്രട്ടറി സലാം കളനാടും ചേർന്ന് നൽകുകയുണ്ടായി. അതോടൊപ്പം തന്നെ, കെ ഇ എ സാൽമിയ ഹവല്ലി ഏരിയ കമ്മിറ്റിയുടെ സ്നോഹാപഹാരം ഏരിയ പ്രസിഡന്റ്‌ ഫാറൂഖ് ശർഖിയും കൈമാറുകയുണ്ടായി. . ഏരിയ കമ്മിറ്റിയുടെ ബഹുമാനപുരസ്സരമുള്ള പൊന്നാട സത്താർ കുന്നിലും അണിയിച്ചു. ഏരിയ കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം ട്രഷറർ വിമൽ ശിവനും നൽകുകയുണ്ടായി. 
സാൽമിയ പാർക്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി നേതാക്കളായ അഷ്‌റഫ്‌ തൃക്കരിപ്പൂർ, നളിനാക്ഷൻ ഒളവറ, നാസർ പി എ, സമീഹുള്ള, ഹനീഫ പാലായി, ഏരിയ നേതാക്കളായ സി എച് മുഹമ്മദ്‌ കുഞ്ഞി, പി പി ഇബ്രാഹിം, ഫൈസൽ സി എച് , ഹാരിസ് മുട്ടുംതല, മുസ്തഫ ചെമ്മനാട്, ഫായിസ് ബേക്കൽ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി ഹസ്സൻ ബല്ല സ്വാഗതം പറഞ്ഞു 
ഞാൻ പ്രവർത്തിച്ചിട്ടുള്ള ഒരുപാട് സംഘടനനകളിൽ നിന്നു വിഭിന്നമായ ഒരു അനുഭൂതിയാണ് കാസർഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷനിൽ പ്രവർത്തിച്ചപ്പോൾ എനിക്ക് ഉണ്ടായതെന്നും, സംഘടന 15 വർഷമായി തുടരുന്ന സേവന പ്രവർത്തനം നാട്ടിലും തുടരുമെന്നും കെ പി ബാലൻ മറുപടി പ്രസംഗത്തിൽ പറയുകയുണ്ടായി
കെ ഇ എ ചെയർമാൻ എൻജിനീയർ അബൂബക്കർ, ചീഫ് പേട്രൺ സഗീർ തൃക്കരിപ്പൂർ, സെൻട്രൽ കമ്മിറ്റി ട്രഷറർ രാമകൃഷ്ണൻ കള്ളാർ, വർക്കിംഗ്‌ പ്രസിഡന്റ്‌ ഹമീദ് മധൂർ, മുൻ ഏരിയ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹദ്ദാദ്, ജലീൽ ആരിക്കാടി, ബാബു,  എന്നിവർ ഓൺലൈനിലൂടെ ആശംസകൾ അർപ്പിച്ചു.

Related News