ആയിരങ്ങൾക്ക് ആശ്വാസമേകി കുവൈത്ത് കെ.എം.സി.സി. മരുന്ന് വിതരണം

  • 19/07/2020

കുവൈത്ത് സിറ്റി: നാട്ടിൽ നിന്നും മരുന്നെത്തിച്ച് കഴിച്ചിരുന്നവർക്ക്,പകരം മരുന്ന് കുവൈത്തിൽ ലഭിക്കാത്ത ഘട്ടത്തിൽ മരുന്നുകൾ കാർഗോ വഴി എത്തിച്ച് നൽകിയത് ആയിരങ്ങൾക്കാണ് ആശ്വാസമായത്. അയ്യായിരത്തിലധികം പേർക്കാണ് ഇതുവരെ ഇന്ത്യയിൽ നിന്നും പതിനയ്യായിരത്തോളം മരുന്നുകളാണ് എത്തിച്ചു നൽകിയത്. കൂടാതെ പതിനായിരത്തോളം പേർക്ക് കുവൈത്തിൽ നിന്നും പ്രാദേശികമായും മെഡിക്കൽ വിംഗ് മരുന്നുകളെത്തിച്ചു നൽകിയിരുന്നു. കുവൈത്ത് കെ.എം.സി.സി.യും മെഡിക്കൽ വിംഗും നടത്തിയ പ്രസ്തുത പദ്ധതി പ്രവാസി സംഘടനാ ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രവർത്തനമായി മാറി. അടുത്ത മാസം വിമാന യാത്ര ആരംഭിക്കുമെന്നുള്ളത് കൊണ്ട് നാട്ടിൽ നിന്നും കൊണ്ടുവരുന്ന അടുത്ത ഘട്ടത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നാട്ടിൽ നിന്നയച്ച അറുനൂറോളം പേർക്കുള്ള ആയിരത്തി അഞ്ഞൂറോളം മരുന്നുകൾ കുവൈത്തിലെത്തി. കുവൈത്തിലെത്തുന്ന മരുന്നുകൾ കുവൈത്ത് കെ.എം.സി.സി.മെഡിക്കൽ വിംഗിന്റെ നേതൃത്വത്തിൽ ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ വേർതിരിച്ച് ഒരോരുത്തരുടേയും താമസ സ്ഥലത്ത് എത്തിച്ചു കൊടുക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളിൽ മരുന്നുകൾ കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം പെട്ടെന്ന് പൂർത്തീകരിക്കുകയും മെഡിക്കൽ വിംഗ് കൺ വീനർ ഷറഫുദ്ദീൻ പൊന്നാനി നേതൃത്വം വഹിക്കുന്ന ഡ്രഗ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്യുന്നു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കലാണ് പ്രതികൂല കാലാവസ്ഥയിലും മരുന്നെത്തിക്കാൻ സംസ്ഥാന കമ്മിറ്റി ഒരുക്കിയ നാട്ടിലെ സംവിധാനം പൂർണ്ണമായും നിയന്ത്രിക്കുന്നത്. ഈ മഹാമാരി കാലത്ത് നാട്ടിലെ നിയന്ത്രണങ്ങൾക്കിടയിലും വിശ്രമമില്ലാതെ കുവൈറ്റിലെ പ്രവാസികൾക്കു വലിയ ആശ്വാസമായി, നാട്ടിൽ നിന്നും മരുന്നുകൾ എത്തിച്ചു നൽകുന്ന പ്രവർത്തനത്തിന് സമാനതകളില്ലാത്ത സേവനമാണ് സിറാജ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് മെഡി ചെയിൻ പദ്ധതി വഴി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കുവൈത്തിലെ രോഗികളുടെ ബന്ധുക്കൾ ജീവൻരക്ഷാ മരുന്നുകൾ കോഴിക്കോടുള്ള സംസ്ഥാന സെക്രട്ടറി സിറാജിന്റെ വസതിയിൽ എത്തിക്കുമ്പോൾ നിയമപരമായ എല്ലാ പേപ്പർ വർക്കുകളും ഡ്രഗ്ഗ് കൺട്രോൾ അനുമതിപത്രവുമൊക്കെ പൂർത്തിയാക്കിയാണ് മരുന്നുകൾ കുവൈത്തിലേക്ക് അയക്കുന്നത്. മരുന്നെത്തിക്കാനുള്ള കാർഗോ ചിലവുകൾ പൂർണ്ണമായും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയാണ് വഹിച്ചിരുന്നത്. കുവൈത്ത് കെ.എം.സി.സി. വൈസ് പ്രസിഡന്റും മെഡിക്കൽ വിംഗ് ചെയർമാനുമായ ഷഹീദ് പട്ടില്ല ത്തിന്റെയും ജനറൽ കൺവീനർ ഡോ.അബ്ദുൾ ഹമീദ് പൂളക്കലിന്റെയും നേതൃത്വത്തിൽ മെഡിക്കൽ വിങ് നേതാക്കളായ നിഹാസ് വാണിമേൽ, അനസ് തയ്യിൽ, മുഹമ്മദ് അബ്ദുൽ സത്താർ, സലാമ് പട്ടാമ്പി, ഫൈസൽ, മുഹമ്മദ് കമാൽ, മൊയ്‌തീൻ ബായാർ, ഷാനിദ്, അഷ്‌റഫ് സ്രാമ്പിക്കൽ, അഷ്‌റഫ് മണ്ണാർക്കാട്, ഫസൽ കൊണ്ടോട്ടി , മുഹമ്മദ് മനോളി, ശുഐബ്, ഇയാസ് കൊണ്ടോട്ടി, എന്നിവരും ഹെല്പ് ഡെസ്ക് ജനറൽ കൺ വീനർ അജ്മൽ വേങ്ങര, കൺ വീനർ സലിം നിലമ്പൂർ, കുവൈത്ത് കെ.എം.സി.സി. നേതാക്കളായ ഹാഷിദ്, ഷമീർ വളാഞ്ചേരി, അയ്യൂബ് തിരൂരങ്ങാടി, മുജീബ് വട്ടോളി, നിഷാൻ കണ്ണൂർ, മുനീർ അരിയിൽ, മുസ്തഫ ഏഴോം, ഷറഫു ചിറ്റാരിപ്പറമ്പ്, ആലികുഞ്ഞി, ബഷീർ സാൽമിയ തുടങ്ങിയവർ മരുന്നുകൾ വിവിധ ഘട്ടങ്ങളിൽ എത്തിച്ചു നൽകിയതായി കെ.എം.സി.സി. നേതാക്കൾ അറിയിച്ചു.

Related News