കോവിഡ് ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു.

  • 20/07/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു, തിരുവനന്തപുരം പെരും കുളം പാണന്റെ മുക്ക്‌ സ്വദേശി തുളസീധരൻ(62) ആണു മരണപ്പെട്ടത്. കോവിഡ് ചികിത്സയിൽ കഴിഞ്ഞ 3 ആഴ്ചയായി ജാബിർ ആശുപത്രിയിലായിരുന്നു . ബാസിം ഇന്റർ നാഷനൽ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഭാര്യ ബീന. പിതാവ്‌ അർജ്ജുനൻ , മാതാവ്‌ സരസമ്മ. മൃതദേഹം കോവിഡ്‌ പ്രോട്ടോക്കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

Related News