ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 29/08/2020

കുവൈത്ത്​ സിറ്റി : ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലംമരണപ്പെട്ടു. മാവേലിക്കര കുറത്തികാട് സ്വദേശി രൺധീർ കുമാർ (42) മംഗഫിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. കുവൈത്തിലെ വെക്ട്രസ്സ് കമ്പനിയിലെ ജോലിക്കാരനായിരുന്നു.  ഭാര്യ ശ്രീദേവി, മക്കൾ ആദിദേവ്, മഹാദേവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. 

Related News