മുൻ രാഷ്‌ട്രപതി പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി

  • 31/08/2020

മുൻ രാഷ്‌ട്രപതി പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി .1963 ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഖർജി പിന്നീട് 1973  ഇന്ദിരാ ഗാന്ധിയുടെ കീഴിൽ  മന്ത്രിയായി തുടങ്ങി ഒട്ടുമിക്ക വകുപ്പുകളും കൈമാര്യം ചെയ്തിട്ടുണ്ട്. 2004  മുതൽ 2006  വരെ പ്രതിരോധ മന്ത്രിയായും 2006  മുതൽ 2009  വരെ വിദേശകാര്യ മന്ത്രിയായും 2009  മുതൽ 2012  ൽ  രഷ്ട്രപതിയാകുന്നത് വരെ ധനകാര്യമന്ത്രിയായും പ്രവർത്തിച്ച മുഖർജിയുടെ വിയോഗം ജനാധിപത്യ ഇന്ത്യക്ക് തീരാ നഷ്ട്ടമാണെന്നു കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേതും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇ അഹമ്മദ് സാഹിബ് വിദേശ കാര്യ സഹമന്ത്രിയായിരുന്ന സമയത്ത് വിദേശകാര്യ കാബിനറ്റ് മന്ത്രിയായിരുന്ന പ്രണാബ് മുഖർജി യുമായി പല കാര്യങ്ങൾക്കും നേരിട്ട് ബന്ധപ്പെടാൻ അവസരമുണ്ടായിരുന്നതായും ഷറഫുദീൻ കണ്ണേത്ത് അനുസ്മരിച്ചു.

Related News