അതിജീവനത്തിന്റെ ഹിജ്‌റ, കെ.ഐ.ജി ഫർവാനിയ ഏരിയ പഠന സംഗമം നടത്തി

  • 03/09/2020

അതിജീവനത്തിന്റെ ഹിജ്‌റ, കെ.ഐ.ജി ഫർവാനിയ ഏരിയ പഠന സംഗമം നടത്തി
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ അതിജീവനത്തിന്റെ ഹിജ്‌റ എന്ന തലക്കെട്ടിൽ പഠന  സംഗമം നടത്തി. ഹിജ്‌റ എന്നത് പെട്ടെന്നുണ്ടായ യാത്ര അല്ല എന്നും, മറിച്ചു വ്യക്തമായ പ്ലാനും, ആസൂത്രണവും നടത്തിയ ശേഷം പ്രവാചകൻ മുഹമ്മദ് നടത്തിയ യാത്രയാണെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ പി.കെ.ജമാൽ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ അതിജീവനത്തിനു മുതൽക്കൂട്ടായി മാറിയത് ഈ ആസൂത്രണത്തോടെയുള്ള യാത്രയാണെന്നും അദ്ധ്യേഹം സൂചിപ്പിച്ചു. കൃത്യമായ ആസൂത്രണം ആണ് എല്ലാ കാര്യത്തിലും പ്രഥമമായി നമുക്ക് ഉണ്ടാവേണ്ടത് എന്ന പാഠം ഹിജ്‌റ നമ്മെ പടിപ്പിക്കുന്നതായും അദ്ധ്യേഹം കൂട്ടിച്ചേർത്തു. ഏരിയ പ്രസിഡണ്ട് സി.പി.നൈസാം അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രെട്ടറി ഷാനവാസ് സ്വാഗതവും അയ്മൻ അഫ്‌സൽ ഖുർആൻ പാരായണവും നടത്തി. സാമൂഹിക മാധ്യമമായ സൂം ആപ്പിന്റെ സഹായത്തിൽ നടന്ന പഠന സംഗമത്തിൽ പങ്കെടുത്തവരുടെ സംശയങ്ങള്ക്കും  ചോദ്യങ്ങൾക്കും പി.കെ.ജമാൽ ഉത്തരം നൽകി. പ്രോഗ്രാം കൺവീനർ സി.കെ.നജീബ്  പ്രാർത്ഥനയും ഉദ്ബോധനവും നിർവഹിച്ചു.

Related News